പുതിയ തലമുറയ്ക്ക് മാതൃഭാഷയുടെ മഹത്യവും മാന്യതയും ഊട്ടിയുറപ്പിക്കുന്നതിനായ് ശാസ്ത്രസാങ്കേതിക വിഷയങ്ങള്‍, കല , സാഹിത്യം,വിവരസാങ്കേതിക വിദ്യ തുടങ്ങി രണ്ടായിരത്തിലേറെ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ച അക്കാദമിക്ക് സ്ഥാപനമായ കേരളാഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും,സാംസ്ക്കാരിക വകുപ്പും,ഭാഷാഇന്‍സ്റ്റിറ്റ്യൂട്ടും,ബാലസാഹിത്യഇന്‍സ്റ്റിറ്റ്യൂട്ടും,മലയാളംമിഷന്‍ തുടങ്ങി സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹകരണത്തോടെ ഗള്‍ഫ് മാധ്യമം നടപ്പാക്കുന്ന ഒരു പധ്യതിയാണ്"മധുരമെന്‍ മലയാളം" കാലങ്ങള്‍ക്കനുസരിച്ച് നമ്മുടെ ജീവിതശൈലികളും മാറിക്കൊണ്ടേയിരിക്കുന്നു.ഇ മാറി മറയുന്ന ജീവിതശൈലികളുടെ ഇടയില്‍ മാതൃഭാഷയുടെ പ്രധാന്യം എത്രമാത്രം എന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു....... ലോകത്തിന്‍റെ ഏത് കോണില്‍ പോയാലും മലയാളികള്‍ ഉണ്ടാകും.വളരെ വിരളം ചില ഭാഗങ്ങളില്‍ മാത്രമേ ഇല്ലാതെയുള്ളൂ...പലപ്പോഴും പ്രവാസികളായ നമ്മള്‍ നമ്മുടെ കുട്ടികളെ മാതൃഭാഷയെ തഴഞ്ഞ് ആoഗലേയഭാഷ പഠിപ്പിക്കാന്‍ ഉത്സാഹം കാണിക്കാറുണ്ട്.എന്നാല്‍ നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍ അതായത് തമിഴ്നാട്ടിലും ആന്ദ്രപ്രദേശിലും അവര്‍ അവരുടെ ഭാഷയ്ക്കും ദേശത്തിനും വളരെയധികം പ്രധാന്യം നല്‍കുന്നത് നമുക്ക് കാണാം.പ്രശസ്തഭാഷാശാസ്ത്രഞ്ജന്‍ സ്റ്റീവന്‍ പിന്‍ഗറുടെ വാക്കുകളാണ് ഇപ്പോള്‍ എനിക്കോര്‍മ്മ വരുന്നത്..എട്ട് വയസ്സിന് മുന്‍പ് തന്നെ കുട്ടികളെ പല ഭാഷകള്‍ പഠിപ്പിക്കുന്നത് നല്ലതാണ്.അതിനാല്‍ നമ്മള്‍ ചെറുപ്പത്തില്‍തന്നെ നമ്മുടെ മാതൃഭാഷയെ കുട്ടികളില്‍ പഠിപ്പിക്കുവാനും ഭാഷാബോധം വളര്‍ത്തുവാനും ശ്രമിക്കണം.ഒരു കുട്ടിക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നേടുവാന്‍ ഏത് ഭാഷയായാലും മതി.എന്നാല്‍ ആ കുട്ടിയുടെ ആദ്യഭാഷ മാതൃഭാഷയാണെന്ന് ഒരിക്കലും നാം മറന്ന്പോകരുത്.ഒരു കുഞ്ഞിന്‍റെ അധരത്തില്‍ നിന്ന് നുകരുന്ന ആദ്യധ്യനി അമ്മ എന്നായിരിക്കും..ഇ അമ്മയെ തിരിച്ചറിയാനും തിരിച്ചറിവ് സ്വീകരിക്കാനും ഇ മാതൃഭാഷ വേണം.ശബ്ദമാധുരിയുടെ ഉത്തുoഗപദത്തില്‍ നിന്നുകൊണ്ട് നമ്മുടെ കൊച്ചുകേരളത്തിന്‍റെ മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ ഇങ്ങനെ പാടി ''പോറ്റമ്മമാരായ മറ്റ് ഭാഷകള്‍ക്ക് നടുവില്‍ പെറ്റമ്മയുടെ സ്ഥാനം അലങ്കരിക്കുന്നത് മാതൃഭാഷയാം" മലയും ആളവും അഥവാ സമുദ്രവും ആലിoഗനം ചെയത് കുടികൊള്ളുന്ന നമ്മുടെ കൊച്ചുകേരളത്തിന് മലയാളഭാഷയെക്കാള്‍ ഉചിതമായി മറ്റെന്തുള്ളൂ.ദ്രാവിഡ കുടുംബത്തില്‍ ഉള്‍പ്പെടുന്ന മലയാളത്തിന് ഇതര ഭാരതീയ ഭാഷകളായ സംസ്കൃതം.തമിഴ് എന്നി ഭാഷകളുമായി ഉദാത്തമായ ബന്ധമുണ്ട്.മലയാളഭാഷയെകുറിച്ച് ആദ്യമായി പഠനം നടത്തിയത് പാശ്ചാത്യഭാഷാ ചരിത്രകാരനായ കാര്‍ഡില്‍ ആണ്.മലയാളനാടിന്‍റെ സംസ്ക്കാരം അറിയുന്നത് തന്നെ മലയാളഭാഷയിലൂടെയാണ്.ഒരു ഭാഷ നശിക്കുന്നുവെങ്കില്‍ ഒരു സംസ്ക്കാരo നശിക്കുന്നു എന്നതാണ്..അങ്ങനെയെങ്കില്‍ മലയാളഭാഷയെ മറന്നാല്‍ നമ്മള്‍ നമ്മുടെ നാടിനെ മറന്നു എന്നല്ലേ?മലയാളഭാഷയെ കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്ക് വരുന്നത് നിരണംകവികള്‍.ചെറുശ്ശേരിയുടെ കൃഷ്ണഗാഥ,ഓ.ചന്ദുമേനോന്‍റെ ഇന്ദുലേഖ, ശ്രി;രാമന്‍പിള്ളയുടെ കൃതികള്‍ ഇവയെല്ലാം നമ്മുടെ ഭാഷയ്ക്ക് കരുത്തും ഓജസ്സും നല്‍കി..ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ഭാഷാകവിയായ തുഞ്ചത്ത് രാമാനുജന്‍ ആണ്..ഇന്ന് ഇന്ത്യയില്‍ ഏറ്റവും അധികം പുസ്തകപ്രസാദകരും പത്രമാധ്യമങ്ങളും ഉള്ള ഭാഷയാണ് മലയാളം.ദൃശ്യമാധ്യമരംഗത്തും വ്യത്യാസംഇല്ല.ലോകത്തില്‍ പ്രഗല്‍ഭരായ സാഹിത്യകാരന്‍മാരുടെ കൃതികള്‍ അവരുടെ ഭാഷയില്‍ പുറത്തിറങ്ങുന്ന അതേസമയത്ത് തന്നെ നമ്മുടെ മലയാളത്തിലും ആ കൃതികള്‍ കൈരളിക്ക് സമര്‍പ്പിക്കാന്‍ ഇന്ന് നമുക്ക് കഴിയുന്നുണ്ട്..ഇന്ത്യന്‍ ഭാഷകളില്‍ അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഭാഷകളില്‍ മുന്‍നിരയിലുള്ളത് നമ്മുടെ മലയാളഭാഷയാണ്.രൂപാനോട്ടുകളിലും മലയാളത്തെ നമുക്ക് കാണാന്‍ കഴിയും..നമ്മുടെ രാജ്യത്തിന്‍റെ ഭരണകുടത്തിന്‍റെ എട്ടാംതലത്തില്‍ ഇരുപത്തിരണ്ടു് ഒദ്യോഗിക ഭാഷകള്‍ക്കൊപ്പം നമ്മുടെ മാതൃഭാഷയും ഇടംനേടി..ഇ പ്രപഞ്ചത്തിലെ ഏതു വിഞ്ജാന ശാഖയെയും ഉള്‍ക്കൊള്ളാന്‍ഉള്ള ശേഷി ഇന്ന് നമ്മുടെ മാതൃഭാഷയ്ക്കുണ്ട്.. മറ്റു ഭാഷകളെയും സംസ്ക്കാരങ്ങളെയും മനസിലാക്കുന്നതും അവയെ സ്വായത്തമാക്കുന്നതും നല്ലതുതന്നെ,എന്നാല്‍ ഇതര ഭാഷാ സ്നേഹം മൂലം നമ്മുടെ മാതൃഭാഷയെ നാം അവഗണിക്കരുത്..അന്യഭാഷകള്‍ അഭ്യസിക്കുന്നതോടൊപ്പം മാതൃഭാഷയുടെ മൂല്യം മനസിലാക്കുന്നതിനും അതിന്‍റെ മാധുര്യം നുണയാനും പുതിയ തലമുറയ്ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു................. ഡോക്:ഗ്രേസ് ജോണ്‍സണ്‍
No comments:
Post a Comment