1931 ഒക്ടോബര്‍ 15 ന് തമിഴ്‌നാട്ടിലെ രാമേശ്വരം ജില്ലയില്‍ രാമനാഥപുരം എന്ന ഗ്രാമത്തിലാണ് കലാമിന്റെ ജനനം. ജൈനലാബ്ദീനും, ആഷിയമ്മയുമായിരുന്നു മാതാപിതാക്കള്‍. ഇദ്ദേഹത്തിന്റെ പിതാവ്, ധനുഷ്‌കോടി രാമേശ്വരം യാത്രക്കുള്ള ബോട്ടുകള്‍ വാടകയ്ക്ക് കൊടുക്കുന്ന തൊഴിലായിരുന്നു ചെയ്തിരുന്നത്.
രാമനാഥപുരത്തെ സ്വാര്‍ട്ട്‌സ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.തന്റെ സഹോദരനെ സഹായിക്കാനായി വര്‍ത്തമാനപ്പത്രങ്ങള്‍ വിറ്റുനടന്ന ഒരു ബാലനായിരുന്നു കലാം. രാമേശ്വരം സ്‌കൂളില്‍ പ്രാഥമികപഠനം പൂര്‍ത്തിയാക്കിയശേഷം, കലാം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളേജില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു. 1954 ല്‍ കലാം, ഈ കോളേജില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കി.
ആകാശങ്ങളില്‍ പറക്കുക എന്ന തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഭൗതികശാസ്ത്രപഠനംകൊണ്ടു മാത്രം കാര്യമാവില്ല എന്ന് മനസ്സിലാക്കിയ കലാം, 1955 ല്‍ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് പഠിക്കുവാനായി മദ്രാസിലേക്കു പോയി. ഒരു കൊല്ലത്തെ വിദ്യാഭ്യാസത്തിനുശേഷം ഏതെങ്കിലും ഒരു വിഷയം ഐഛികമായി എടുത്തു പഠിക്കേണ്ടിയിരുന്നു. എയ്‌റോനോട്ടിക്‌സ് അഥവാ വ്യോമയാനവിജ്ഞാനീയം എന്ന വിഷയമാണ് തന്റെ ഐഛീകമായി കലാം തിരഞ്ഞെടുത്തത്.
1960 ല്‍ ബിരുദം നേടിയ ശേഷം, ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ ഡിവലപ്പ്‌മെന്റ് ആന്റ് പ്രൊഡക്ഷന്‍ (എയര്‍) എന്ന സ്ഥാപനത്തില്‍ ശാസ്ത്രജ്ഞനായി കലാം ജോലിക്കു ചേര്‍ന്നു. ഡോക്ടര്‍.വിക്രം സാരാഭായി നേതൃത്വം നല്‍കിയിരുന്ന ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്‌പേസ് റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍ ചേരുവാനായി കലാമിന് ക്ഷണം ലഭിച്ചു.
1969ല്‍ കലാം, ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ നിയമിതനായി. ഇവിടെ വെച്ച് കലാം, ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണവാഹനം നിര്‍മ്മിക്കുന്ന സംഘത്തിന്റെ തലവനായി തീര്‍ന്നു. ഇന്ത്യക്കു വേണ്ടി ഒരു ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മിക്കുക എന്നതായിരുന്നു കലാമിനു ചെയ്യേണ്ടുന്നതായ പുതിയ ദൗത്യം.
അഗ്‌നി എന്നു പേരിട്ട മധ്യദൂര ബാലിസ്റ്റിക് മിസൈല്‍, പൃഥി എന്നു നാമകരണം ചെയ്ത സര്‍ഫസ്ടുസര്‍ഫസ് മിസൈല്‍ എന്നിവ ഈ പദ്ധതിയിലൂടെ പിറവിയെടുത്ത ചില ആയുധങ്ങളാണ്. ഓപ്പറേഷന്‍ ശക്തി എന്നു വിളിക്കപ്പെട്ട ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണത്തില്‍ കലാം ഒരു പ്രധാനപ്പെട്ട പങ്കു വഹിച്ചിരുന്നു. ഈ പദ്ധതിയുടെ പരീക്ഷണസമയത്ത് കലാമിന് ചീഫ് പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ എന്ന ചുമതല കൂടിയുണ്ടായിരുന്നു.
കെ.ആര്‍.നാരായണനുശേഷം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനില്‍ പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുന്‍നിര രാഷ്ട്രീയകക്ഷികളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഭാരതീയ ജനതാപാര്‍ട്ടിയും ഒരേ പോലെ പിന്തുണച്ച ഒരു സ്ഥാനാര്‍ത്ഥിയായിരുന്നു അബ്ദുള്‍ കലാം. 2007 ല്‍ അഞ്ചു വര്‍ഷക്കാലം. കാലാവധി അവസാനിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരവസരം കുടി നല്കണമെന്ന് പാര്‍ടികള്‍ അപേക്ഷിച്ചിരുന്നു.
കെ.ആര്‍.നാരായണനുശേഷം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനില്‍ പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുന്‍നിര രാഷ്ട്രീയകക്ഷികളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഭാരതീയ ജനതാപാര്‍ട്ടിയും ഒരേ പോലെ പിന്തുണച്ച ഒരു സ്ഥാനാര്‍ത്ഥിയായിരുന്നു അബ്ദുള്‍ കലാം. 2007 ല്‍ അഞ്ചു വര്‍ഷക്കാലം. കാലാവധി അവസാനിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരവസരം കുടി നല്കണമെന്ന് പാര്‍ടികള്‍ അപേക്ഷിച്ചിരുന്നു.
ഭാരതരത്‌ന പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അബ്ദുള്‍ കലാമിനുണ്ട്. രാമേശ്വരത്ത് നിന്ന് രാഷ്ട്രപതിഭവന്‍ വരെ നീണ്ടയാത്രകളെക്കുറിച്ചുള്ള അനുഭവങ്ങളുടെ ഓര്‍മകളാണ് എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ആത്മകഥയായ 'അഗ്‌നിച്ചിറകുകള്‍'. 'ഇന്ത്യ 2020' എന്ന തന്റെ പുസ്തകത്തിലൂടെ യുവജനതയെ അദ്ദേഹം സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു.
ശാസ്ത്ര സാങ്കേതിക രംഗത്ത് ഉള്‍പ്പെടെ കലാം രാജ്യത്തിന് നല്‍കിയിട്ടുളള സംഭാവനകള്‍ സമാനതകളില്ലാത്തതാണ്.മുപ്പതോളം സര്‍വ്വകലാശാലകളില്‍ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഭാരത സര്‍ക്കാര്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികള്‍ നല്‍കിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു.
1981ല്‍ പദ്മഭൂഷണ്‍, 1990ല്‍ പദ്മവിഭൂഷണ്‍,1997ല്‍ ഭാരത രത്‌നം എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തുന്ന രാഷ്ട്രീയക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയും അദ്ദേഹമാണ്, ഇവിടെ അദ്ദേഹത്തിന്റെ മുന്‍ഗാമി സര്‍വേപ്പള്ളി രാധാകൃഷ്ണനും. ഇതു കൂടാതെ യുദ്ധ വിമാനത്തില്‍ യാത്ര ചെയ്ത ഇന്ത്യന്‍ സര്‍വ്വ സൈന്യാധിപന്‍, അസംബ്ലി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത ആദ്യ പ്രസിഡന്റ് ,എന്നി വിശേഷണങ്ങളും അദ്ദേഹത്തിനു മാത്രം സ്വന്തമാണു്.കേരളത്തോട് ഏറ്റവുമധികം സ്നേഹമാണ് അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നത്. മനുഷ്യന് ലഭിച്ചുവെന്ന് അസൂയപ്പെടാന്‍ പറ്റാത്ത ഒരേയൊരു സംഭവം ലോകത്തില്‍ മരണം മാത്രമാണ്.എന്നാല്‍ മരിച്ചാല്‍ ഇങ്ങനെ മരിക്കണം എന്ന് മരണംകൊണ്ടുപോലും മനുഷ്യനെ അസൂയപ്പെടുത്തിയ ഒരു മഹത് വ്യക്തിയാണ് മുന്‍ രാഷ്ട്രപതിയും ശാസ്ത്രഞ്ജനുമായ എ പി ജെ അബ്ദുല്‍കലാം.ഇന്ത്യയുടെ മിസൈല്‍ മാന്‍ വിടപറഞ്ഞപ്പോള്‍ പ്രമുഖര്‍ അനുശോചിച്ചു. ജനങ്ങളുടെ രാഷ്ട്രപതിയായിരുന്നു കലാം; മരണശേഷവും അങ്ങനെ തുടരുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കലാം മാര്‍ഗ്ഗദര്‍ശിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . നികത്താനാകാത്ത നഷ്ടമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
നമ്മുടെ സമയത്തെ ഏറ്റവും അനുയോജ്യനായ രാഷ്ട്രപതിയായിരുന്നു കലാമെന്ന് അദ്വാനിയും രാജ്യത്തിന് പ്രചോദനമായ വ്യക്തിത്വമെന്ന് സോണിയാഗാന്ധിയും പറഞ്ഞു . സാധാരണ കുടുംബത്തില്‍ ജനിച്ച് രാജ്യത്തിന്റെ ഉന്നത പദവിയിലെത്തിയ വ്യക്തിത്വമാണ് കലാമിന്റേതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അനുസ്മരിച്ചു.
ഹൃദയങ്ങള്‍ കീഴടക്കിയ വലിയ മനുഷ്യനെന്ന് രാഹുല്‍ ഗാന്ധി . സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചിച്ചു . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചനം രേഖപ്പെടുത്തി . രാജ്യം കണ്ട മഹാന്‍മാരില്‍ ഒരാളെന്ന് എ കെ ആന്റണി പറഞ്ഞു
രാമേശ്വരത്ത് ഉദിച്ചുയര്‍ന്ന ആ സൂര്യന്‍
ഇന്ത്യയുടെ മിസൈല്‍ മനുഷ്യന്‍, ജനങ്ങളുടെ പ്രിയരാഷ്ട്രപതി എന്നിങ്ങനെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഒരേപോലെ പിന്തുണയോടെ രാഷ്ട്രപതി സ്ഥാനത്തേക്കെത്തിയ വ്യക്തി എന്നിങ്ങനെ സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു എ.പി.ജെ. അബ്ദുല്‍ കലാം എന്ന അവുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുല്‍ കലാം.
കുട്ടികളായിരുന്നു എ പി ജെ അബ്‌ദുള്‍ കലാമിന് ഏറ്റവും വലിയ കൂട്ട്. രാജ്യത്തിന്‍റെ ഭാവി കുട്ടികളിലാണെന്ന് അബ്‌ദുള്‍ കലാം എപ്പോഴും വിശ്വസിച്ചു. അതുകൊണ്ടുതന്നെ കുട്ടികളോട് സംസാരിക്കാനായിരുന്നു അബ്‌ദുള്‍ കലാം കൂടുതല്‍ സമയം വിനിയോഗിച്ചിരുന്നത്.അബ്ദുല്‍കലാം പറഞ്ഞ കാര്യങ്ങളില്‍ ചിലത് എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്..അതില്‍ ഒന്നാമതായി അദ്ധേഹം നമ്മെ സ്വപ്നം കാണാന്‍ പഠിപ്പിച്ചു.പലപ്പോഴും നമ്മള്‍ നിസ്സാരകാര്യങ്ങളെ ചൊല്ലി നമ്മുടെ അവസരങ്ങളും സാധ്യതകളും നമ്മുടെ അലസത മുഖാന്തരം നഷ്ട്ടപ്പെടാറുണ്ട്..മരണത്തിന്റെ മുന്‍പില്‍ പോലും തളരാതെ എണ്‍പത്തിനാലാം വയസ്സിലും കുട്ടികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനും അവരോട് ഇടപഴകുവനും അദ്ധേഹം യേറെ ശ്രമിച്ചിരുന്നു.ഏതൊരു പ്രായത്തിലും നമുക്ക് നമ്മുടേതായ ജോലികള്‍ ചെയ്യാമെന്നാണ് അദ്ധേഹം തെളിയിച്ചത്.ഒരു ശാസ്ത്രന്ജന്‍ എങ്ങനെ സാധാരണ ജനങ്ങളുമായിട്ടു അടുത്തിടപഴകാമെന്നും അദ്ധേഹം കാണിച്ചുതന്നു.അദ്ധേഹം ഉന്നതപദവിയില്‍ എത്തിയപ്പോഴും ജീവിതത്തില്‍ വന്ന വഴികളും കണ്ടുമുട്ടിയ ബന്ധങ്ങളും മുറുകെപ്പിടിച്ചിരുന്നു.നമ്മള്‍ക്കൊന്നും എത്തിപ്പെടാന്‍ കഴിയാത്തതലത്തില്‍ ജ്ഞാനം ഉണ്ടായിരുന്നിട്ടും അഹങ്കരിക്കാനുള്ള സാധ്യതകള്‍ ഏറെആയിരുന്നിട്ടും ഒരൊട്ടും അഹന്ത ഇല്ലാതെ എപ്പോഴും താഴ്മയുടെ മനോഭാവമായിരുന്നു അദ്ധേഹത്തില്‍ നാം വിളങ്ങികണ്ടിരുന്നത്..2012 ജൂലയില്‍ കേരളായൂണിവേഴ്സിറ്റിയുടെ ഒരു സെമിനാറില്‍ അദ്ധേഹം പങ്കെടുത്തപ്പോള്‍ എനിക്കും അതില്‍ പങ്കെടുക്കാന്‍ ഒരവസരം ലഭിച്ചു.അന്ന് ഞങ്ങള്‍ റിസേര്‍ച്ച്‌സ്ക്കോളെഴ്സ് അദ്ധേഹത്തിനോടൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സുരക്ഷാകാരണത്താല്‍ ഞങ്ങള്‍ക്കത് സാധിച്ചില്ല.എന്നാല്‍ അന്ന് അദ്ധേഹം എന്‍റെ സുഹൃത്തിന്‍റെ ബുക്ക് വാങ്ങി അതില്‍ ഇപ്രകാരം കുറിച്ചു""പരാജയത്തെ നോക്കി വിഷമിക്കാതെ നിങ്ങളുടെ തെറ്റുകളെ തിരുത്തി വിജയത്തിലേക്ക് മുന്നേറാന്‍ ശ്രമിക്കുക.""അന്ന് അദ്ധേഹത്തോടൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ കഴിയാത്തതില്‍ വളരെയധികം ഖേദം തോന്നി.എന്നാല്‍ പിന്നീട് ഞങ്ങള്‍ക്ക് മനസ്സിലായി അദ്ധേഹത്തോടൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കുന്നതിനെക്കാളും എത്രയോ വലിയതാണ് അദ്ധേഹം കുറിച്ച ഇ വാക്കുകള്‍. ഒരാളുടെ ഉയര്‍ച്ചയ്ക്ക് പണമോ, കുടുംബമഹിമയോ അല്ല അതിനെക്കാള്‍ ഉപരി കഠിനപ്രയത്നവും ഇച്ഛശക്തിയുമാണെന്ന് നമ്മെ പഠിപ്പിച്ച് തന്‍റെ ജീവിതം കൊണ്ട് തെളിയിച്ച ഒരു മഹത് വ്യക്തിയാണ് എ പി ജെ അബ്ദുല്‍കലാം.മാതാപിതാക്കളുടെ പങ്ക് അദ്ധേഹത്തിന്‍റെ വളര്‍ച്ചയ്ക്ക് ഏറിയപങ്ക് വഹിച്ചിട്ടുണ്ട്.അവര്‍ക്ക് ലോകപരമായ ജ്ഞാനമോ വിദ്യാഭ്യാസമോ അധികം ഇല്ലാഎങ്കിലുംതന്‍റെ മകനിലുള്ള സ്വപ്നത്തെ സാക്ഷ്യത്കരിക്കുവാന്‍ മാതാപിതാക്കള്‍ ഏറെ പ്രോത്സാഹനം ചെലുത്തിയിട്ടിട്ടുണ്ട്.അദ്ധേഹത്തിന്‍റെ മാതാവിനെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു വീട്ടമ്മയായിരുന്നിട്ടു തന്നെ കൂടുതല്‍ സമയം കുഞ്ഞുങ്ങളോത്ത് ചെലവഴിക്കുവാനും അവര്‍ക്ക് നല്ലനല്ല കാര്യങ്ങള്‍ പറഞ്ഞ്കൊടുക്കുവാനും യേറെ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ധേഹത്തിന്‍റെ വാക്കുകളില്‍ നിന്ന് നമുക്ക് വ്യക്തമാണ്.ഇത് നമുക്കും ഒരു മാതൃകയാക്കാന്‍ കഴിയുന്നതാണ്.നമ്മുടെ കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും താലന്തുകളെയും പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് പ്രചോദനമായിരിക്കുകയും ചെയ്യണം.ജീവിതത്തെ നോക്കി സ്വപ്നങ്ങള്‍ നെയ്യാനും ഉന്നതലക്ഷ്യബോധത്തോടെ ജീവിച്ചാല്‍ സമൂഹത്തില്‍ ഉന്നതവ്യക്തികളായി തീരാനും അവരെ നമ്മള്‍ പഠിപ്പിക്കണം.ഇ പാതയെ നമ്മള്‍ പിന്തുടര്‍ന്നാല്‍ ഇതുപോലെ അനേകം പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയും.അത് നമ്മുടെ കുടുംബത്തിനും സമൂഹത്തിനും യേറെ പ്രയോജനം ചെയ്യും.ഇന്നും അദ്ധേഹം പറഞ്ഞ വാക്കുകള്‍ നമ്മുടെ രാജ്യത്തെ മാത്രമല്ല അനേകംകൊടിജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.അദ്ധേഹത്തിന്‍റെ വാക്കുകള്‍ ജീവിതത്തില്‍ അനേകംപേര്‍ക്ക് ലക്ഷ്യബോധം ഉളവാക്കുകയും സ്വപനച്ചിറകുകള്‍ ധരിച്ച് ഉയരങ്ങളിലേക്ക് പറക്കുവാനും സഹായിച്ചിട്ടുണ്ട്. പലപ്പോഴും നമ്മുടെ വാക്കുകള്‍ മറ്റുള്ളവര്‍ക്ക് വേദന ഉളവാക്കുന്ന തരത്തിലാണ്,എന്നാല്‍ അദ്ധേഹത്തിന്‍റെ വാക്കുകള്‍ ഒരു ഇളംകാറ്റുപോലെ ജനഹൃദയങ്ങളില്‍ ആശ്വാസം ഏകുന്നതാണ്........ നമ്മുടെ ഇ മഹത് വ്യക്തിയെകുറിച്ച് പറയാന്‍ വാക്കുകള്‍ക്കതീതമാണ്.അദ്ധേഹത്തിന്‍റെ ജീവിതം നമുക്കെല്ലാവര്‍ക്കും ഒരു മാതൃകയാണ്.അദ്ധേഹത്തെ നമ്മള്‍ സ്നേഹിക്കുന്നുണ്ടെങ്കില്‍ അദ്ധേഹം നിര്‍ത്തിവച്ചെടുത്ത് നിന്ന് അദ്ധേഹം പകര്‍ന്ന്തന്ന നല്ല ആശയങ്ങളെ ഉള്‍ക്കൊണ്ടു നമ്മുടെ രാജ്യത്തെയും,കുടുബത്തെയും,സമൂഹത്തെയും നല്ലരീതിയില്‍ നയിക്കാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയട്ടെ.എന്നും നമ്മുടെ രാജ്യത്തിന്‍റെ സുവര്‍ണ്ണലിബികളില്‍ കാണപ്പെടുന്ന ഒരുനാമമാണ് എ പി ജെ അബ്ദുല്‍കലാം.ഇ മഹാപ്രതിഭയുടെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞത് തന്നെ നമ്മുടെ ഓരോരുത്തരുടെയും ഒരു വലിയ ഭാഗ്യമായി നമുക്ക് കാണാം.