Wednesday, 2 September 2015

ജനഹൃദയങ്ങളില്‍ എന്നും അണയാത്ത ദീപസ്തoഭമായി കലാം

  1931 ഒക്ടോബര്‍ 15 ന് തമിഴ്‌നാട്ടിലെ രാമേശ്വരം ജില്ലയില്‍ രാമനാഥപുരം എന്ന ഗ്രാമത്തിലാണ് കലാമിന്റെ ജനനം. ജൈനലാബ്ദീനും, ആഷിയമ്മയുമായിരുന്നു മാതാപിതാക്കള്‍. ഇദ്ദേഹത്തിന്റെ പിതാവ്, ധനുഷ്‌കോടി രാമേശ്വരം യാത്രക്കുള്ള ബോട്ടുകള്‍ വാടകയ്ക്ക് കൊടുക്കുന്ന തൊഴിലായിരുന്നു ചെയ്തിരുന്നത്.
രാമനാഥപുരത്തെ സ്വാര്‍ട്ട്‌സ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.തന്റെ സഹോദരനെ സഹായിക്കാനായി വര്‍ത്തമാനപ്പത്രങ്ങള്‍ വിറ്റുനടന്ന ഒരു ബാലനായിരുന്നു കലാം. രാമേശ്വരം സ്‌കൂളില്‍ പ്രാഥമികപഠനം പൂര്‍ത്തിയാക്കിയശേഷം, കലാം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളേജില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു. 1954 ല്‍ കലാം, ഈ കോളേജില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കി.
ആകാശങ്ങളില്‍ പറക്കുക എന്ന തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഭൗതികശാസ്ത്രപഠനംകൊണ്ടു മാത്രം കാര്യമാവില്ല എന്ന് മനസ്സിലാക്കിയ കലാം, 1955 ല്‍ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് പഠിക്കുവാനായി മദ്രാസിലേക്കു പോയി. ഒരു കൊല്ലത്തെ വിദ്യാഭ്യാസത്തിനുശേഷം ഏതെങ്കിലും ഒരു വിഷയം ഐഛികമായി എടുത്തു പഠിക്കേണ്ടിയിരുന്നു. എയ്‌റോനോട്ടിക്‌സ് അഥവാ വ്യോമയാനവിജ്ഞാനീയം എന്ന വിഷയമാണ് തന്റെ ഐഛീകമായി കലാം തിരഞ്ഞെടുത്തത്.
1960 ല്‍ ബിരുദം നേടിയ ശേഷം, ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ ഡിവലപ്പ്‌മെന്റ് ആന്റ് പ്രൊഡക്ഷന്‍ (എയര്‍) എന്ന സ്ഥാപനത്തില്‍ ശാസ്ത്രജ്ഞനായി കലാം ജോലിക്കു ചേര്‍ന്നു. ഡോക്ടര്‍.വിക്രം സാരാഭായി നേതൃത്വം നല്‍കിയിരുന്ന ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്‌പേസ് റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍ ചേരുവാനായി കലാമിന് ക്ഷണം ലഭിച്ചു.
1969ല്‍ കലാം, ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ നിയമിതനായി. ഇവിടെ വെച്ച് കലാം, ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണവാഹനം നിര്‍മ്മിക്കുന്ന സംഘത്തിന്റെ തലവനായി തീര്‍ന്നു. ഇന്ത്യക്കു വേണ്ടി ഒരു ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മിക്കുക എന്നതായിരുന്നു കലാമിനു ചെയ്യേണ്ടുന്നതായ പുതിയ ദൗത്യം.
അഗ്‌നി എന്നു പേരിട്ട മധ്യദൂര ബാലിസ്റ്റിക് മിസൈല്‍, പൃഥി എന്നു നാമകരണം ചെയ്ത സര്‍ഫസ്ടുസര്‍ഫസ് മിസൈല്‍ എന്നിവ ഈ പദ്ധതിയിലൂടെ പിറവിയെടുത്ത ചില ആയുധങ്ങളാണ്. ഓപ്പറേഷന്‍ ശക്തി എന്നു വിളിക്കപ്പെട്ട ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണത്തില്‍ കലാം ഒരു പ്രധാനപ്പെട്ട പങ്കു വഹിച്ചിരുന്നു. ഈ പദ്ധതിയുടെ പരീക്ഷണസമയത്ത് കലാമിന് ചീഫ് പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ എന്ന ചുമതല കൂടിയുണ്ടായിരുന്നു.
കെ.ആര്‍.നാരായണനുശേഷം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനില്‍ പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുന്‍നിര രാഷ്ട്രീയകക്ഷികളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഭാരതീയ ജനതാപാര്‍ട്ടിയും ഒരേ പോലെ പിന്തുണച്ച ഒരു സ്ഥാനാര്‍ത്ഥിയായിരുന്നു അബ്ദുള്‍ കലാം. 2007 ല്‍ അഞ്ചു വര്‍ഷക്കാലം. കാലാവധി അവസാനിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരവസരം കുടി നല്കണമെന്ന് പാര്‍ടികള്‍ അപേക്ഷിച്ചിരുന്നു. 
ഭാരതരത്‌ന പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അബ്ദുള്‍ കലാമിനുണ്ട്. രാമേശ്വരത്ത് നിന്ന് രാഷ്ട്രപതിഭവന്‍ വരെ നീണ്ടയാത്രകളെക്കുറിച്ചുള്ള അനുഭവങ്ങളുടെ ഓര്‍മകളാണ് എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ആത്മകഥയായ 'അഗ്‌നിച്ചിറകുകള്‍'. 'ഇന്ത്യ 2020' എന്ന തന്റെ പുസ്തകത്തിലൂടെ യുവജനതയെ അദ്ദേഹം സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു.
ശാസ്ത്ര സാങ്കേതിക രംഗത്ത് ഉള്‍പ്പെടെ കലാം രാജ്യത്തിന് നല്‍കിയിട്ടുളള സംഭാവനകള്‍ സമാനതകളില്ലാത്തതാണ്.മുപ്പതോളം സര്‍വ്വകലാശാലകളില്‍ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഭാരത സര്‍ക്കാര്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികള്‍ നല്‍കിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു.
1981ല്‍ പദ്മഭൂഷണ്‍, 1990ല്‍ പദ്മവിഭൂഷണ്‍,1997ല്‍ ഭാരത രത്‌നം എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തുന്ന രാഷ്ട്രീയക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയും അദ്ദേഹമാണ്, ഇവിടെ അദ്ദേഹത്തിന്റെ മുന്‍ഗാമി സര്‍വേപ്പള്ളി രാധാകൃഷ്ണനും. ഇതു കൂടാതെ യുദ്ധ വിമാനത്തില്‍ യാത്ര ചെയ്ത ഇന്ത്യന്‍ സര്‍വ്വ സൈന്യാധിപന്‍, അസംബ്ലി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത ആദ്യ പ്രസിഡന്റ് ,എന്നി വിശേഷണങ്ങളും അദ്ദേഹത്തിനു മാത്രം സ്വന്തമാണു്.കേരളത്തോട് ഏറ്റവുമധികം സ്നേഹമാണ് അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നത്.                                                                                                                                 മനുഷ്യന് ലഭിച്ചുവെന്ന് അസൂയപ്പെടാന്‍ പറ്റാത്ത ഒരേയൊരു സംഭവം ലോകത്തില്‍ മരണം മാത്രമാണ്.എന്നാല്‍ മരിച്ചാല്‍ ഇങ്ങനെ മരിക്കണം എന്ന് മരണംകൊണ്ടുപോലും മനുഷ്യനെ അസൂയപ്പെടുത്തിയ ഒരു മഹത് വ്യക്തിയാണ് മുന്‍ രാഷ്ട്രപതിയും ശാസ്ത്രഞ്ജനുമായ എ പി ജെ അബ്ദുല്‍കലാം.ഇന്ത്യയുടെ മിസൈല്‍ മാന്‍ വിടപറഞ്ഞപ്പോള്‍ പ്രമുഖര്‍ അനുശോചിച്ചു. ജനങ്ങളുടെ രാഷ്ട്രപതിയായിരുന്നു കലാം; മരണശേഷവും അങ്ങനെ തുടരുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കലാം മാര്‍ഗ്ഗദര്‍ശിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . നികത്താനാകാത്ത നഷ്ടമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
നമ്മുടെ സമയത്തെ ഏറ്റവും അനുയോജ്യനായ രാഷ്ട്രപതിയായിരുന്നു കലാമെന്ന് അദ്വാനിയും രാജ്യത്തിന് പ്രചോദനമായ വ്യക്തിത്വമെന്ന് സോണിയാഗാന്ധിയും പറഞ്ഞു . സാധാരണ കുടുംബത്തില്‍ ജനിച്ച് രാജ്യത്തിന്റെ ഉന്നത പദവിയിലെത്തിയ വ്യക്തിത്വമാണ് കലാമിന്റേതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അനുസ്മരിച്ചു.
ഹൃദയങ്ങള്‍ കീഴടക്കിയ വലിയ മനുഷ്യനെന്ന് രാഹുല്‍ ഗാന്ധി . സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചിച്ചു . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചനം രേഖപ്പെടുത്തി . രാജ്യം കണ്ട മഹാന്‍മാരില്‍ ഒരാളെന്ന് എ കെ ആന്റണി പറഞ്ഞു
രാമേശ്വരത്ത് ഉദിച്ചുയര്‍ന്ന ആ സൂര്യന്‍
ഇന്ത്യയുടെ മിസൈല്‍ മനുഷ്യന്‍, ജനങ്ങളുടെ പ്രിയരാഷ്ട്രപതി എന്നിങ്ങനെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഒരേപോലെ പിന്തുണയോടെ രാഷ്ട്രപതി സ്ഥാനത്തേക്കെത്തിയ വ്യക്തി എന്നിങ്ങനെ സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു എ.പി.ജെ. അബ്ദുല്‍ കലാം എന്ന അവുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുല്‍ കലാം.

കുട്ടികളായിരുന്നു എ പി ജെ അബ്‌ദുള്‍ കലാമിന് ഏറ്റവും വലിയ കൂട്ട്. രാജ്യത്തിന്‍റെ ഭാവി കുട്ടികളിലാണെന്ന് അബ്‌ദുള്‍ കലാം എപ്പോഴും വിശ്വസിച്ചു. അതുകൊണ്ടുതന്നെ കുട്ടികളോട് സംസാരിക്കാനായിരുന്നു അബ്‌ദുള്‍ കലാം കൂടുതല്‍ സമയം വിനിയോഗിച്ചിരുന്നത്.അബ്ദുല്‍കലാം പറഞ്ഞ കാര്യങ്ങളില്‍ ചിലത് എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്..അതില്‍ ഒന്നാമതായി അദ്ധേഹം നമ്മെ സ്വപ്നം കാണാന്‍ പഠിപ്പിച്ചു.പലപ്പോഴും നമ്മള്‍ നിസ്സാരകാര്യങ്ങളെ ചൊല്ലി നമ്മുടെ അവസരങ്ങളും  സാധ്യതകളും നമ്മുടെ അലസത മുഖാന്തരം നഷ്ട്ടപ്പെടാറുണ്ട്..മരണത്തിന്റെ മുന്‍പില്‍ പോലും തളരാതെ എണ്‍പത്തിനാലാം വയസ്സിലും കുട്ടികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനും അവരോട് ഇടപഴകുവനും അദ്ധേഹം യേറെ ശ്രമിച്ചിരുന്നു.ഏതൊരു പ്രായത്തിലും നമുക്ക് നമ്മുടേതായ ജോലികള്‍ ചെയ്യാമെന്നാണ് അദ്ധേഹം തെളിയിച്ചത്.ഒരു ശാസ്ത്രന്ജന്‍ എങ്ങനെ സാധാരണ ജനങ്ങളുമായിട്ടു അടുത്തിടപഴകാമെന്നും അദ്ധേഹം കാണിച്ചുതന്നു.അദ്ധേഹം ഉന്നതപദവിയില്‍ എത്തിയപ്പോഴും ജീവിതത്തില്‍ വന്ന വഴികളും കണ്ടുമുട്ടിയ ബന്ധങ്ങളും മുറുകെപ്പിടിച്ചിരുന്നു.നമ്മള്‍ക്കൊന്നും എത്തിപ്പെടാന്‍ കഴിയാത്തതലത്തില്‍ ജ്ഞാനം ഉണ്ടായിരുന്നിട്ടും അഹങ്കരിക്കാനുള്ള സാധ്യതകള്‍ ഏറെആയിരുന്നിട്ടും ഒരൊട്ടും അഹന്ത ഇല്ലാതെ എപ്പോഴും താഴ്മയുടെ മനോഭാവമായിരുന്നു അദ്ധേഹത്തില്‍ നാം വിളങ്ങികണ്ടിരുന്നത്‌..2012 ജൂലയില്‍ കേരളായൂണിവേഴ്സിറ്റിയുടെ ഒരു സെമിനാറില്‍ അദ്ധേഹം പങ്കെടുത്തപ്പോള്‍ എനിക്കും അതില്‍ പങ്കെടുക്കാന്‍ ഒരവസരം ലഭിച്ചു.അന്ന് ഞങ്ങള്‍ റിസേര്‍ച്ച്‌സ്ക്കോളെഴ്സ് അദ്ധേഹത്തിനോടൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സുരക്ഷാകാരണത്താല്‍ ഞങ്ങള്‍ക്കത് സാധിച്ചില്ല.എന്നാല്‍ അന്ന് അദ്ധേഹം എന്‍റെ സുഹൃത്തിന്‍റെ ബുക്ക്‌ വാങ്ങി അതില്‍ ഇപ്രകാരം കുറിച്ചു""പരാജയത്തെ നോക്കി വിഷമിക്കാതെ നിങ്ങളുടെ തെറ്റുകളെ തിരുത്തി വിജയത്തിലേക്ക് മുന്നേറാന്‍ ശ്രമിക്കുക.""അന്ന് അദ്ധേഹത്തോടൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ കഴിയാത്തതില്‍ വളരെയധികം ഖേദം തോന്നി.എന്നാല്‍ പിന്നീട് ഞങ്ങള്‍ക്ക് മനസ്സിലായി അദ്ധേഹത്തോടൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കുന്നതിനെക്കാളും എത്രയോ വലിയതാണ് അദ്ധേഹം കുറിച്ച ഇ വാക്കുകള്‍.                                                                                                                                                                                                                                                                               ഒരാളുടെ ഉയര്‍ച്ചയ്ക്ക് പണമോ, കുടുംബമഹിമയോ അല്ല അതിനെക്കാള്‍ ഉപരി കഠിനപ്രയത്നവും ഇച്ഛശക്തിയുമാണെന്ന് നമ്മെ പഠിപ്പിച്ച് തന്‍റെ ജീവിതം കൊണ്ട് തെളിയിച്ച ഒരു മഹത് വ്യക്തിയാണ് എ പി ജെ അബ്ദുല്‍കലാം.മാതാപിതാക്കളുടെ പങ്ക് അദ്ധേഹത്തിന്‍റെ വളര്‍ച്ചയ്ക്ക് ഏറിയപങ്ക് വഹിച്ചിട്ടുണ്ട്‌.അവര്‍ക്ക് ലോകപരമായ ജ്ഞാനമോ വിദ്യാഭ്യാസമോ അധികം ഇല്ലാഎങ്കിലുംതന്‍റെ മകനിലുള്ള സ്വപ്നത്തെ സാക്ഷ്യത്കരിക്കുവാന്‍ മാതാപിതാക്കള്‍ ഏറെ പ്രോത്സാഹനം ചെലുത്തിയിട്ടിട്ടുണ്ട്.അദ്ധേഹത്തിന്‍റെ മാതാവിനെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു വീട്ടമ്മയായിരുന്നിട്ടു തന്നെ കൂടുതല്‍ സമയം കുഞ്ഞുങ്ങളോത്ത് ചെലവഴിക്കുവാനും അവര്‍ക്ക് നല്ലനല്ല കാര്യങ്ങള്‍ പറഞ്ഞ്കൊടുക്കുവാനും യേറെ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ധേഹത്തിന്‍റെ വാക്കുകളില്‍ നിന്ന് നമുക്ക് വ്യക്തമാണ്.ഇത് നമുക്കും ഒരു മാതൃകയാക്കാന്‍ കഴിയുന്നതാണ്‌.നമ്മുടെ കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും താലന്തുകളെയും പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് പ്രചോദനമായിരിക്കുകയും ചെയ്യണം.ജീവിതത്തെ നോക്കി സ്വപ്നങ്ങള്‍ നെയ്യാനും ഉന്നതലക്ഷ്യബോധത്തോടെ ജീവിച്ചാല്‍ സമൂഹത്തില്‍ ഉന്നതവ്യക്തികളായി തീരാനും അവരെ നമ്മള്‍ പഠിപ്പിക്കണം.ഇ പാതയെ നമ്മള്‍ പിന്തുടര്‍ന്നാല്‍ ഇതുപോലെ അനേകം പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയും.അത് നമ്മുടെ കുടുംബത്തിനും സമൂഹത്തിനും യേറെ പ്രയോജനം ചെയ്യും.ഇന്നും അദ്ധേഹം പറഞ്ഞ വാക്കുകള്‍ നമ്മുടെ രാജ്യത്തെ മാത്രമല്ല അനേകംകൊടിജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.അദ്ധേഹത്തിന്‍റെ വാക്കുകള്‍ ജീവിതത്തില്‍ അനേകംപേര്‍ക്ക് ലക്ഷ്യബോധം ഉളവാക്കുകയും സ്വപനച്ചിറകുകള്‍ ധരിച്ച് ഉയരങ്ങളിലേക്ക് പറക്കുവാനും സഹായിച്ചിട്ടുണ്ട്.  പലപ്പോഴും നമ്മുടെ വാക്കുകള്‍ മറ്റുള്ളവര്‍ക്ക് വേദന ഉളവാക്കുന്ന തരത്തിലാണ്,എന്നാല്‍ അദ്ധേഹത്തിന്‍റെ വാക്കുകള്‍ ഒരു ഇളംകാറ്റുപോലെ ജനഹൃദയങ്ങളില്‍ ആശ്വാസം ഏകുന്നതാണ്........                                                                                                                                                                                                     നമ്മുടെ ഇ മഹത് വ്യക്തിയെകുറിച്ച് പറയാന്‍ വാക്കുകള്‍ക്കതീതമാണ്.അദ്ധേഹത്തിന്‍റെ ജീവിതം നമുക്കെല്ലാവര്‍ക്കും ഒരു മാതൃകയാണ്.അദ്ധേഹത്തെ നമ്മള്‍ സ്നേഹിക്കുന്നുണ്ടെങ്കില്‍ അദ്ധേഹം നിര്‍ത്തിവച്ചെടുത്ത് നിന്ന് അദ്ധേഹം പകര്‍ന്ന്തന്ന നല്ല ആശയങ്ങളെ ഉള്‍ക്കൊണ്ടു നമ്മുടെ രാജ്യത്തെയും,കുടുബത്തെയും,സമൂഹത്തെയും നല്ലരീതിയില്‍ നയിക്കാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയട്ടെ.എന്നും നമ്മുടെ രാജ്യത്തിന്‍റെ സുവര്‍ണ്ണലിബികളില്‍ കാണപ്പെടുന്ന ഒരുനാമമാണ് എ പി ജെ അബ്ദുല്‍കലാം.ഇ മഹാപ്രതിഭയുടെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞത് തന്നെ നമ്മുടെ ഓരോരുത്തരുടെയും ഒരു വലിയ ഭാഗ്യമായി നമുക്ക് കാണാം.

വാക്കുകള്‍ കൊണ്ടുള്ള ഹിംസ

 പ്രസംഗം കല എന്നവണ്ണം കൈകാര്യം ചെയ്യുന്നവരുണ്ട്.പള്ളിപ്രസoഗങ്ങളും മതപ്രസംഗങ്ങളും മികച്ചകലാപ്രകടനങ്ങള്‍ ആയിരുന്നേക്കാം.ശ്രോതാക്കളുടെ കയ്യടിപിടിച്ചു പറ്റുവാന്‍ അവയ്ക്ക് കഴിഞ്ഞെന്ന് വരാം.എന്നാല്‍ എത്രതന്നെ സാഹിത്യ ഗുണവും ശബ്ദഭംഗിയുള്ള പ്രഭാഷണo ആയാലും അവ  മനുഷ്യ ഹൃദയത്തില്‍ സൃഷ്ട്ടിക്കുന്ന ചലനങ്ങള്‍  വെറും  അല്പനേരത്തെക്ക് മാത്രം  ആയിരിക്കും .നമ്മുടെ ജീവിതത്തെ തന്നെ ആവിഷ്കരിക്കാന്‍ കഴിയാത്ത പ്രഭാഷണം നിഷ്ഭലം ആയിരിക്കും...അതുകൊണ്ടുതന്നെ നമ്മുടെ സാധാരണ സംഭാഷണങ്ങള്‍ പോലും പൊള്ളയാകാതിരിക്കാന്‍  സൂക്ഷിക്കണം..നാം പറയുന്ന   ഓരോ വാക്കും അന്യര്‍ക്ക് പ്രയോജനപ്പെടുന്നതും അറിവ് നല്‍കുന്നതും ആയിരിക്കണo..തത്വസംഹിതകളും യുക്തിചിന്തകളും  ഉള്‍കൊള്ളുന്ന വാക്കുകളല്ല മനുഷ്യ ഹൃദയങ്ങളിലേക്ക് താണിറങ്ങി ചെല്ലുന്നത്..മറിച്ച് ലളിതമായതും സ്വാന്തനിപ്പിക്കുന്നതുമായ വാക്കുകളിലൂടെയാണ്...                                                                                                                                                                                                        ഹിംസ ചെയ്യരുത് ഹിംസ പാപമാണ് എന്ന് എല്ലാമതങ്ങളും  അനുശാസിക്കുന്നു.നമ്മില്‍ മിക്കവരും ഹിംസ ചെയ്യാത്തവരാണന്നു അവകാശപ്പെടുന്നവരാണ്.എന്നാല്‍  വാക്ക് എന്ന ആയുധം കൊണ്ട് നിത്യവും ഹിംസ ചെയ്യുന്നവരാണ് നമ്മള്‍ .ഒരുവനെ മൂഡാ എന്ന് വിളിക്കുകയോ മറ്റൊരുവന്റെ ഹൃദയത്തെ വേദനിപ്പിക്കത്തക്കവണ്ണം വിമര്‍ശിക്കുകയോ ചെയ്യുന്നത് ഹിംസയാണ് ..പരദൂഷണത്തിലൂടെ മറ്റുള്ളവരെ തേജോവദം ചെയ്യുന്നതും ഹിംസ തന്നെ .തളര്‍ന്ന മനസ്സുകള്‍ക്ക് ഉന്മേഷം പകരാനും വാടികരിഞ്ഞ ജീവിതത്തെ തളിരണിയിക്കാനും  നമ്മുടെ  വാക്കുകള്‍ക്കു കഴിവുണ്ട് . നമ്മുടെ സംഭാഷണം അതിന് പര്യാപ്തമാണോയെന്നു നാം ഓരോരുത്തരും സ്വയം വിലയിരുത്തേണ്ടുന്നത് അത്യന്താപേക്ഷിതമാണ്.                                                                                                                                                                                                                                                          നമ്മുടെ   വാക്കുകള്‍ മറ്റുള്ളവര്‍ക്ക് ആശ്വാസവും അവരെ ആത്മീയമായി ഉത്തേജിപ്പിക്കുന്നതും ആയിരിക്കണം.ഇ ലോകത്തില്‍ നമ്മള്‍ ഒരു ദൈവപൈതലായി വിശ്വാസജീവിതം നയിക്കുന്നവരാണെങ്കില്‍ നമ്മള്‍ എപ്പോഴും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരും ഓരോരൂത്തരോടും എങ്ങനെ ഉത്തരം പറയേണം എന്നും നാം അറിഞ്ഞിരിക്കേണം..നമ്മുടെ വാക്കുകള്‍ എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാല്‍ രുചിവരുത്തിയതും ആയിരിക്കണം.ദൈവവചനം ലോകത്തിന് കൊടുക്കുക എന്ന വലിയ ഉത്തരവാദിത്തം നമ്മളിലുണ്ട് എന്ന് നാം ഒരിക്കലും മറന്ന് പോകരുത്..ദൈവവചനം നമ്മള്‍ മറ്റുള്ളവരുമായി പങ്കിടുമ്പോള്‍ മനപ്പൂര്‍വം ആരെയും കുത്തിനോവിപ്പിക്കാന്‍ ശ്രമിക്കരുത്.പത്രോസിന്റെ വചനശുശ്രൂഷയെ നാം ഒന്ന് പരിശോധിച്ചാല്‍ ചിലരുടെ ഹൃദയം കഠിനപ്പെട്ടു,ചിലര്‍ ആ വചനങ്ങളെ ഏറ്റെടുത്ത് അതില്‍ വിശ്വസിച്ചു.ചിലരുടെ ഹൃദയത്തില്‍ കുത്തുകൊണ്ട് അവര്‍ മാനസാന്തരത്തിലെക്ക് തിരിഞ്ഞു എന്ന് കാണാം.നമ്മുടെ അധരത്തിലൂടെ നമ്മള്‍ പകര്‍ന്നുകൊടുക്കുന്ന സുവിശേഷം തകര്‍ന്നിരിക്കുന്ന ഹൃദയങ്ങളെ ബലപ്പെടുത്തുന്നതും,നിത്യതയിലെക്ക് നയിക്കുന്നതും,മാനസാന്തരം ഉളവാക്കുന്നതും ആയിരിക്കണം.നമ്മുടെ വാക്കുകള്‍ ആരുടെയും ഹൃദയത്തെ മുറിപ്പെടുത്തുന്ന തരത്തില്‍ ആയിരിക്കരുത്.കുതിരയെ അധീനമാക്കുവാന്‍ വായില്‍ കടിഞ്ഞാണിട്ടു അതിന്‍റെ ശരീരം മുഴുവന്‍ നീയന്ത്രിക്കുന്നു അതുപോലെതന്നെ കപ്പലും എത്രവലിയതായാലും കൊടുങ്കാറ്റടിച്ചു ഓടുന്നതായാലും അമരക്കാരന്‍ ഏറ്റവും ചെറിയ ചുക്കാന്‍കൊണ്ട് തനിക്ക് ബോധിച്ച ദിക്കിലേക്ക് തിരിക്കുന്നു.അതുപോലെ നമ്മളും നമ്മുടെ നാവിനെ കടിഞ്ഞാണിട്ടു സൂക്ഷിക്കണം..എന്തെന്നാല്‍ നാവ് ഏറ്റവും ചെറിയ അവയവo എങ്കിലും വളരെ വന്‍പ് പറയുന്നു.കുറഞ്ഞ തീ എത്ര വലിയ കാട് കത്തിക്കുന്നു.നാവും ഒരു തീ തന്നെ..അത് നമ്മുടെ അവയവങ്ങളുടെ കൂട്ടത്തില്‍ അനീതിയുടെ ലോകമായി ദേഹത്തെ മുഴുവന്‍ മലിനമാക്കികൊണ്ട് നരഗാഗ്നിയില്‍ ജീവചക്രത്തിന് തീകൊളുത്തുകയും ചെയ്യുന്നതാണെന്ന് നാം എപ്പോഴും ഓര്‍ത്തിരിക്കണം..നമ്മള്‍ മറ്റുള്ളവരെ വിധിക്കാതെ ശത്രുക്കളെ സ്നേഹിച്ചു നമ്മള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് നിരപ്പ്പ്രാപിച്ച് ദൈവീക ശുശ്രൂഷയില്‍ ആയിരിക്കണം എന്നത്രേ.അതുകൊണ്ട് നമ്മുടെ വായിലെ വാക്കുകളും ഹൃദയത്തിലെ ധ്യാനവും ദൈവത്തിന് പ്രസാദകരമാകുന്ന രീതിയില്‍ അനുഗ്രഹിക്കപ്പെട്ട ക്രിസ്തീയ ജീവിതം നയിപ്പാന്‍ ദൈവം സഹായിക്കട്ടെ....

എന്‍റെ മലയാളം എത്ര സുന്ദരം എത്ര മാധുര്യം

പുതിയ തലമുറയ്ക്ക് മാതൃഭാഷയുടെ മഹത്യവും മാന്യതയും ഊട്ടിയുറപ്പിക്കുന്നതിനായ് ശാസ്ത്രസാങ്കേതിക വിഷയങ്ങള്‍, കല , സാഹിത്യം,വിവരസാങ്കേതിക വിദ്യ തുടങ്ങി രണ്ടായിരത്തിലേറെ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ച അക്കാദമിക്ക് സ്ഥാപനമായ കേരളാഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും,സാംസ്ക്കാരിക വകുപ്പും,ഭാഷാഇന്‍സ്റ്റിറ്റ്യൂട്ടും,ബാലസാഹിത്യഇന്‍സ്റ്റിറ്റ്യൂട്ടും,മലയാളംമിഷന്‍ തുടങ്ങി സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹകരണത്തോടെ ഗള്‍ഫ്‌ മാധ്യമം നടപ്പാക്കുന്ന ഒരു പധ്യതിയാണ്"മധുരമെന്‍ മലയാളം"    കാലങ്ങള്‍ക്കനുസരിച്ച് നമ്മുടെ ജീവിതശൈലികളും മാറിക്കൊണ്ടേയിരിക്കുന്നു.ഇ മാറി മറയുന്ന ജീവിതശൈലികളുടെ ഇടയില്‍ മാതൃഭാഷയുടെ പ്രധാന്യം എത്രമാത്രം എന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.......                                                                                                                                                                                                                                   ലോകത്തിന്‍റെ ഏത് കോണില്‍ പോയാലും മലയാളികള്‍ ഉണ്ടാകും.വളരെ വിരളം ചില ഭാഗങ്ങളില്‍ മാത്രമേ ഇല്ലാതെയുള്ളൂ...പലപ്പോഴും പ്രവാസികളായ നമ്മള്‍ നമ്മുടെ കുട്ടികളെ മാതൃഭാഷയെ തഴഞ്ഞ് ആoഗലേയഭാഷ പഠിപ്പിക്കാന്‍ ഉത്സാഹം കാണിക്കാറുണ്ട്.എന്നാല്‍ നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍ അതായത്  തമിഴ്നാട്ടിലും ആന്ദ്രപ്രദേശിലും അവര്‍ അവരുടെ ഭാഷയ്ക്കും ദേശത്തിനും വളരെയധികം പ്രധാന്യം നല്‍കുന്നത് നമുക്ക് കാണാം.പ്രശസ്തഭാഷാശാസ്ത്രഞ്ജന്‍ സ്റ്റീവന്‍ പിന്‍ഗറുടെ വാക്കുകളാണ് ഇപ്പോള്‍ എനിക്കോര്‍മ്മ വരുന്നത്..എട്ട് വയസ്സിന് മുന്‍പ് തന്നെ കുട്ടികളെ പല ഭാഷകള്‍ പഠിപ്പിക്കുന്നത്‌ നല്ലതാണ്.അതിനാല്‍ നമ്മള്‍ ചെറുപ്പത്തില്‍തന്നെ നമ്മുടെ മാതൃഭാഷയെ കുട്ടികളില്‍ പഠിപ്പിക്കുവാനും ഭാഷാബോധം വളര്‍ത്തുവാനും ശ്രമിക്കണം.ഒരു കുട്ടിക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നേടുവാന്‍ ഏത് ഭാഷയായാലും മതി.എന്നാല്‍ ആ കുട്ടിയുടെ ആദ്യഭാഷ മാതൃഭാഷയാണെന്ന് ഒരിക്കലും നാം മറന്ന്പോകരുത്.ഒരു കുഞ്ഞിന്‍റെ അധരത്തില്‍ നിന്ന് നുകരുന്ന ആദ്യധ്യനി അമ്മ എന്നായിരിക്കും..ഇ അമ്മയെ തിരിച്ചറിയാനും തിരിച്ചറിവ് സ്വീകരിക്കാനും ഇ മാതൃഭാഷ വേണം.ശബ്ദമാധുരിയുടെ ഉത്തുoഗപദത്തില്‍ നിന്നുകൊണ്ട് നമ്മുടെ കൊച്ചുകേരളത്തിന്‍റെ മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ ഇങ്ങനെ പാടി  ''പോറ്റമ്മമാരായ മറ്റ് ഭാഷകള്‍ക്ക് നടുവില്‍ പെറ്റമ്മയുടെ സ്ഥാനം അലങ്കരിക്കുന്നത് മാതൃഭാഷയാം"                                                                                                                                                                                                                                                                                                                                                                                          മലയും ആളവും അഥവാ സമുദ്രവും ആലിoഗനം ചെയത് കുടികൊള്ളുന്ന നമ്മുടെ കൊച്ചുകേരളത്തിന് മലയാളഭാഷയെക്കാള്‍ ഉചിതമായി മറ്റെന്തുള്ളൂ.ദ്രാവിഡ കുടുംബത്തില്‍ ഉള്‍പ്പെടുന്ന മലയാളത്തിന് ഇതര ഭാരതീയ ഭാഷകളായ സംസ്കൃതം.തമിഴ് എന്നി ഭാഷകളുമായി ഉദാത്തമായ ബന്ധമുണ്ട്.മലയാളഭാഷയെകുറിച്ച് ആദ്യമായി പഠനം നടത്തിയത്‌ പാശ്ചാത്യഭാഷാ ചരിത്രകാരനായ കാര്‍ഡില്‍ ആണ്.മലയാളനാടിന്‍റെ സംസ്ക്കാരം അറിയുന്നത് തന്നെ മലയാളഭാഷയിലൂടെയാണ്.ഒരു ഭാഷ നശിക്കുന്നുവെങ്കില്‍ ഒരു സംസ്ക്കാരo നശിക്കുന്നു എന്നതാണ്..അങ്ങനെയെങ്കില്‍ മലയാളഭാഷയെ മറന്നാല്‍ നമ്മള്‍ നമ്മുടെ നാടിനെ മറന്നു എന്നല്ലേ?മലയാളഭാഷയെ കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്ക് വരുന്നത് നിരണംകവികള്‍.ചെറുശ്ശേരിയുടെ കൃഷ്ണഗാഥ,ഓ.ചന്ദുമേനോന്‍റെ ഇന്ദുലേഖ, ശ്രി;രാമന്‍പിള്ളയുടെ കൃതികള്‍ ഇവയെല്ലാം നമ്മുടെ ഭാഷയ്ക്ക്‌ കരുത്തും ഓജസ്സും നല്‍കി..ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ഭാഷാകവിയായ തുഞ്ചത്ത് രാമാനുജന്‍ ആണ്..ഇന്ന്‌ ഇന്ത്യയില്‍ ഏറ്റവും അധികം പുസ്തകപ്രസാദകരും പത്രമാധ്യമങ്ങളും ഉള്ള ഭാഷയാണ് മലയാളം.ദൃശ്യമാധ്യമരംഗത്തും വ്യത്യാസംഇല്ല.ലോകത്തില്‍ പ്രഗല്‍ഭരായ സാഹിത്യകാരന്‍മാരുടെ കൃതികള്‍ അവരുടെ ഭാഷയില്‍ പുറത്തിറങ്ങുന്ന അതേസമയത്ത് തന്നെ നമ്മുടെ മലയാളത്തിലും ആ കൃതികള്‍ കൈരളിക്ക് സമര്‍പ്പിക്കാന്‍ ഇന്ന്‌ നമുക്ക് കഴിയുന്നുണ്ട്..ഇന്ത്യന്‍ ഭാഷകളില്‍ അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഭാഷകളില്‍ മുന്‍നിരയിലുള്ളത് നമ്മുടെ മലയാളഭാഷയാണ്.രൂപാനോട്ടുകളിലും മലയാളത്തെ നമുക്ക് കാണാന്‍ കഴിയും..നമ്മുടെ രാജ്യത്തിന്‍റെ ഭരണകുടത്തിന്‍റെ എട്ടാംതലത്തില്‍ ഇരുപത്തിരണ്ടു് ഒദ്യോഗിക ഭാഷകള്‍ക്കൊപ്പം നമ്മുടെ മാതൃഭാഷയും ഇടംനേടി..ഇ പ്രപഞ്ചത്തിലെ ഏതു വിഞ്ജാന ശാഖയെയും ഉള്‍ക്കൊള്ളാന്‍ഉള്ള ശേഷി ഇന്ന്‌ നമ്മുടെ മാതൃഭാഷയ്ക്കുണ്ട്..                                                                                                                                                                                                                                                   മറ്റു ഭാഷകളെയും സംസ്ക്കാരങ്ങളെയും മനസിലാക്കുന്നതും അവയെ സ്വായത്തമാക്കുന്നതും നല്ലതുതന്നെ,എന്നാല്‍ ഇതര ഭാഷാ സ്നേഹം മൂലം നമ്മുടെ മാതൃഭാഷയെ നാം അവഗണിക്കരുത്..അന്യഭാഷകള്‍ അഭ്യസിക്കുന്നതോടൊപ്പം മാതൃഭാഷയുടെ മൂല്യം മനസിലാക്കുന്നതിനും അതിന്‍റെ മാധുര്യം നുണയാനും പുതിയ തലമുറയ്ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.................                                                                                                                                                                                                                                                                                                                                                                                                                                                     ഡോക്:ഗ്രേസ് ജോണ്‍സണ്‍